നൈജീരിയയിൽ പ്രളയം: 110 മരണം

Saturday 31 May 2025 6:53 AM IST

അബുജ : മദ്ധ്യ നൈജീരിയയിൽ ശക്തമായ മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ 110 മരണം. മൊക്വ പട്ടണത്തിൽ അമ്പതിലേറെ വീടുകളും അതിലെ താമസക്കാരും പ്രളയ ജലത്തിൽ ഒഴുകിപ്പോയെന്ന് അധികൃതർ പറഞ്ഞു. ഏപ്രിൽ മുതൽ ഒക്ടോബർ വരെ നീളുന്ന മഴ സീസണിൽ നൈജീരിയയിൽ വെള്ളപ്പൊക്കം ഉണ്ടാകാറുണ്ട്. രാജ്യത്തെ 36 സംസ്ഥാനങ്ങളിൽ 15 എണ്ണത്തിൽ വരുംദിനങ്ങളിൽ മഴ ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. 2022ൽ രാജ്യത്തുണ്ടായ പ്രളയത്തിൽ 600ലേറെ പേരാണ് മരിച്ചത്.