മിശ്രമത വിവാഹം പ്രശ്നങ്ങളും പരിഹാരങ്ങളും
മിശ്രമത വിവാഹം പ്രശ്നങ്ങളും പരിഹാരങ്ങളും
ദിലീപ് അമീൻ, പി.എച്ച്.ഡി.
വിവർത്തനം: മുകുന്ദൻ പി.ആർ.
വ്യത്യസ്ത മതവിശ്വാസങ്ങളിൽ വളർന്ന രണ്ടു വ്യക്തികൾ തമ്മിലുള്ള മിശ്രവിവാഹം ജീവിതത്തിലെ ആനന്ദത്തിന് ചിലപ്പോഴെങ്കിലും തടസം സൃഷ്ടിച്ചേക്കാം. വ്യത്യസ്ത മതത്തിൽ നിന്നുള്ള പ്രേമിയുമായി ഗൗരവമായ ബന്ധത്തിലുളള ഏതൊരാൾക്കും ഈ പുസ്തകം നല്ലൊരു ആശയമാണ്. ഡോ. ദിലീപ് ഇമൻ മിശ്ര വിവാഹങ്ങൾക്കുള്ള ഒരു ഉപദേഷ്ടാവാണ്. കൂടാതെ കഴിഞ്ഞ ഒമ്പത് വർഷമായി വിവിധ മതങ്ങളിൽ നിന്നുള്ള 900-ലധികം യുവതീ യുവാക്കൾക്ക് മാർഗനിർദ്ദേശം നൽകിയിട്ടുണ്ട്. സാൻഫ്രാൻസിസ്കോ ബേ ഏരിയയിലെ പെനിൻസുല മൾട്ടിഫെയ്ത്ത് കോലിഷന്റെ ഡയറക്ടറും ഇസ്ളാമിക് നെറ്റ്‌വർക്ക് ഗ്രൂപ്പിലെ സർട്ടിഫൈഡ് സ്പീക്കറും ഹിന്ദു അമേരിക്കൻ ഫൗണ്ടേഷന്റെ ധർമ്മ അംബാസഡറുമാണ്. അദ്ദേഹം ഹിന്ദു വിവാഹ ചടങ്ങുകളെക്കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ സഹരചയിതാവ് കൂടിയാണ്.
പ്രസാധകർ
യൂണിവേഴ്സൽ കൾച്ചറൽ ട്രസ്റ്റ്
നർമ്മ വിഭാഗം ഒ.പി.
ചിരി പാലിക്കുക
ഡോ. ടി. സുരേഷ് കുമാർ
മനസു തുറന്ന് ചിരിക്കാൻ എല്ലാക്കാലത്തും മനുഷ്യന് ഇഷ്ടമാണ്. ഇവിടെ കൺസൾട്ടേഷൻ ഫീസ് വാങ്ങാതെ ചിരിമരുന്ന് വായനക്കാരന് ഡോ. സുരേഷ് കുമാർ യഥേഷ്ടം തന്റെ പുസ്തകത്തിലൂടെ നൽകുകയാണ്. ഉന്മേഷവും ആഹ്ലാദവും അത്യാവശ്യമായ നല്ല ചിന്തകളും ചിരിയിൽ പൊതിഞ്ഞു നൽകുന്ന ഒന്നാന്തരം മരുന്നു തന്നെയാണ് പുസ്തകമെന്ന് ഉറപ്പിച്ചു പറയാം. ആരോഗ്യമേഖലയാണ് പുസ്തകത്തിലെ എല്ലാ സംഭവങ്ങളുടെയും പശ്ചാത്തലം. ആശുപത്രിയും ചികിത്സയുമൊക്കെ കരച്ചിലിന്റെയും വല്ലായ്മകളുടെയുമൊക്ക സ്ഥലവും സന്ദർഭവുമാണെങ്കിലും അതിൽ നല്ല ഒന്നാന്തരം ചിരിയുമുണ്ടെന്ന് ഡോ. സുരേഷ് കുമാർ തന്റെ രചനയിലൂടെ കാണിച്ചു തരുന്നു.
പ്രസാധകർ
നന്മ ക്രിയേറ്റീവ്സ്
പ്രണയിനി
ശ്രീജ വി.എസ്
വായനയുടെ ഓരോ നിമിഷത്തെയും അവിസ്മരണീയമാക്കുന്ന ഹൃദയഹാരിയായ കവിതകളുടെ സമാഹാരം. പ്രണയത്തിന്റെ വിവിധ രൂപങ്ങൾക്കൊപ്പവും പ്രകൃതിയുടെയും ജീവിതത്തിന്റെയും വിവിധ മണ്ഡലങ്ങളുമായി കവി നടത്തുന്ന സൗന്ദര്യ സംവാദമാണ് ഈ കൃതി.
പ്രസാധകർ
സദ്ഭാവന ട്രസ്റ്റ്