ഓണാഘോഷം: നഗരത്തിൽ ഗതാഗത ക്രമീകരണം
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് 15വരെ നഗരത്തിൽ ഗതാഗത ക്രമീകരണമേർപ്പെടുത്തിയതായി സിറ്റി പൊലീസ് അറിയിച്ചു. ഓണം വാരാഘോഷ നാളുകളിൽ എല്ലാ ദിവസവും വൈകിട്ട് ആറ് മുതൽ 9.30 വരെ കോർപറേഷൻ ഓഫീസ് മുതൽ വെള്ളയമ്പലം ജംഗ്ഷൻ വരെ വാഹന ഗതാഗതം അനുവദിക്കില്ല. വെള്ളയമ്പലം ഭാഗത്തുനിന്നു തമ്പാനൂർ/കിഴക്കേകോട്ട ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ എസ്.എം.സി വഴുതക്കാട് ആനി മസ്‌ക്രീൻ സ്‌ക്വയർ – പനവിള വഴി പോകണം. വെള്ളയമ്പലത്തു നിന്നു പി.എം.ജി, പട്ടം, മെഡിക്കൽകോളേജ് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കവടിയാർ – കുറവൻകോണം വഴി പോകണം. തമ്പാനൂർ കിഴക്കേകോട്ട ഭാഗത്തുനിന്നു പേരൂർക്കട, ശാസ്തമംഗലം പോകേണ്ട വാഹനങ്ങൾ കോർപറേഷൻ പോയിന്റിൽ നിന്നു തിരിഞ്ഞ് നന്തൻകോട് ദേവസ്വം ബോർഡ് ടി.ടി.സി വഴി പോകണം.
ഓണാഘോഷത്തോടനുബന്ധിച്ച് അനുവദിച്ചിട്ടുള്ള പാർക്കിംഗ് സ്ഥലങ്ങൾ
സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ട്, സംഗീത കോളേജ് ഗ്രൗണ്ട്, തൈക്കാട് പൊലീസ് ഗ്രൗണ്ട്, സി.എസ്.എൻ സ്റ്റേഡിയം പരിസരം, ഫോർട്ട് ഹൈസ്‌കൂൾ ഗ്രൗണ്ട്, സാൽവേഷൻ ആർമി ഹൈസ്‌കൂൾ, പി.എം.ജി ലാ കോളേജ് റോഡിന്റെ ഒരു വശം, മ്യൂസിയം നന്ദാവനം റോഡിന്റെ ഒരു വശം, യൂണിവേഴ്സിറ്റി ഓഫീസ് കോമ്പൗണ്ട്, യൂണിവേഴ്സിറ്റി കോളേജ് ഗ്രൗണ്ട്, സംസ്‌കൃത കോളേജ് ഗ്രൗണ്ട്, വിമെൻസ് കോളേജ് ഗ്രൗണ്ട്, പൂജപ്പുര എൽ.ബി.എസ് കോളേജ് ഗ്രൗണ്ട്, ടാഗോർ തിയേറ്റർ ഗ്രൗണ്ട്, വാട്ടർ അതോറിട്ടി കോമ്പൗണ്ട് (ഇൻഡോർ സ്റ്റേഡിയം മുതൽ പഞ്ചായത്ത് ഹാൾ വരെയും, ഒബ്‌സർ വേറ്ററിയിലേക്ക് പോകുന്ന വഴിയുടെ ഒരു വശം). ആർ.ആർ ലാമ്പ് വെള്ളയമ്പലം റോഡ് , സ്റ്റാച്യു ആശാൻസ്‌ക്വയർ റോഡ്, ജി.വി. രാജ – ആർ.ആർ. ലാമ്പ് റോഡ്, നന്തൻകോട് ടി.ടി.സി റോഡ്, വെള്ളയമ്പലം ആൽത്തറ റോഡ്, കോർപറേഷൻ ഓഫീസ് നന്തൻകോട് റോഡ് എന്നിവിടങ്ങളിൽ പാർക്കിംഗ് അനുവദിക്കില്ല.
വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം ഓണാഘോഷ പരിപാടി കാണാൻ പോകുന്നെങ്കിൽ വാഹനത്തിൽ ഡ്രൈവറുടെയോ ഉടമയുടെയോ ഫോൺ നമ്പർ എഴുതി പ്രദർശിപ്പിക്കണം. ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികൾക്കും നിർദ്ദേശങ്ങളും 04712558731, 04712558732 എന്നീ ഫോൺ നമ്പരുകളിൽ അറിയിക്കാം.