തായ്‌ലൻഡിലെ ബിച്ചിൽ അതീവ ഗ്ലാമറസ് ലുക്കിൽ നടി ഗൗരി കിഷൻ,​ ചിത്രങ്ങൾ വെെറൽ

Saturday 31 May 2025 12:45 PM IST

ഗൗരി കിഷൻ,​ എന്ന് കേൾക്കുമ്പോൾ തന്നെ ഓർമ്മ വരുന്നത് 96ലെ തൃഷയുടെ ചെറുപ്പകാലം അഭനയിച്ച ആ സുന്ദരി കുട്ടിയെയാണ്. ഒറ്റ സിനിമ കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ താരസുന്ദരിയാണ് ഗൗരി. ആദ്യ ചിത്രത്തിൽ തന്നെ തൃഷയുടെ ചെറുപ്പകാലം അവതരിപ്പിച്ച ഗൗരിയെ, കുട്ടി ജാനുവെന്നാണ് ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എപ്പോഴും ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ഗ്ലാമറസ് ലുക്കാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് നടി പുതിയ ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിരിക്കുന്നത്. തായ്ലൻഡിലെ ബീച്ചായ ക്രാബിയിൽ നിന്നെടുത്ത ചിത്രങ്ങളാണ് ഇവ. മജന്ത കളർ ബീച്ച് കോഡ് സെറ്റിൽ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് പങ്കുവച്ചത്. 'ബീച്ച് പ്ലീസ്' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് ചെയ്ത മണിക്കൂറുകൾക്കകം ചിത്രങ്ങളും വീഡിയോയും വെെറലായി.

നിരവധി ആരാധകരാണ് കമന്റും ലെെക്കുമായി എത്തുന്നത്. 'സൂപ്പർ', 'ഇത് ജാനുതന്നെയാണോ', 'ജാനുവിനെ കാണാൻ നല്ല ഭംഗിയുണ്ട്' , 'ക്യൂട്ട്' - ഇങ്ങനെ പോകുന്നു കമന്റുകൾ. തായ്ലൻഡിൽ അവധിക്കാലം ആഘോഷിക്കുകയാണ് താരമിപ്പോൾ. 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' എന്ന വെബ് സീരിസിലാണ് മലയാളത്തിൽ അവസാനമായി ഗൗരി അഭിനയിച്ചത്. നീരജ് മാധവ് ആയിരുന്നു സീരീസിലെ നായകൻ.