മൊബൈൽ വെറ്ററിനറി യൂണിറ്റ് ഉദ്ഘാടനം

Sunday 01 June 2025 12:28 AM IST

ചങ്ങനാശേരി : മൊബൈൽ വെറ്ററിനറി യൂണിറ്റിന്റെ മാടപ്പള്ളി പാമ്പാടി ബ്ലോക്ക്തല ഉദ്ഘാടനവും ഫ്ലാഗ് ഓഫും ജോബ് മൈക്കിൾ എം.എൽ.എ നിർവഹിച്ചു. ചങ്ങനാശേരി മുനിസിപ്പൽ ചെയർപേഴ്‌സൺ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ വകുപ്പ് അസി.പ്രോജക്ട് ഓഫീസർ സിജോ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ വൈസ് ചെയർമാൻ മാത്യൂസ് ജോർജ്, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.രാജു, നിസാർ ചങ്ങനാശേരി, നജിയാ നൗഷാദ്, ഓമന ശശികുമാർ, ഷിലാ ജയൻ എന്നിവർ പങ്കെടുത്തു. ചങ്ങനാശേരി പോളി ക്ലിനിക് വെറ്ററിനറി സർജൻ ഡോ.നയൻതാര സ്വാഗതവും, അസി.ഫീൽഡ് ഓഫീസർ അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു.