പുകയില വിരുദ്ധ ദിനാചരണം
Sunday 01 June 2025 12:49 AM IST
കോട്ടയം: ലഹരിയുടെ അപകടത്തിൽ നിന്ന് സമൂഹത്തെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം സി.എം.എസ്. കോളജ് ഗ്രേറ്റ് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പി.എൻ. വിദ്യാധരൻ , ഡോ. വ്യാസ് സുകുമാരൻ, എക്‌സൈസ് സി.ഐ സന്തോഷ് കുമാർ,സി.എം.എസ് കോളജ് പ്രിൻസിപ്പൽ ഡോ. അഞ്ജു ശോശൻ ജോർജ് എന്നിവർ പ്രസംഗിച്ചു. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എ.ജെ.തോമസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാലാ ജനറൽ ആശുപത്രിയിലെ റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ. പി.എസ്. ശബരിനാഥ് ക്യാൻസർ പ്രതിരോധ ബോധവത്കരണ ക്ലാസ്സെടുത്തു.