എൻ.എസ്.എസ് യൂണിയൻ ബഡ്ജറ്റ്
Sunday 01 June 2025 12:29 AM IST
വൈക്കം : താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ ബഡ്ജറ്റിൽ ക്ഷേമ പ്രവർത്തനങ്ങൾക്കും, ഭവന നിർമ്മാണത്തിനും, താലൂക്ക് നായർ മഹാസമ്മേളനത്തിനും മുന്തിയ പരിഗണന. രണ്ടര കോടി രൂപ വരവ് പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് യൂണിയൻ സെക്രട്ടറി അഖിൽ. ആർ. നായരാണ് അവതരിപ്പിച്ചത്. കെ.എൻ.എൻ സ്മാരക എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന ബഡ്ജറ്റ് സമ്മേളനം യൂണിയൻ ചെയർമാൻ പി. ജി. എം നായർ കാരിക്കോട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. നാരായണൻ നായർ, എൻ.എൻ. സുരേഷ് കുമാർ, വി.എസ്. കുമാർ, എസ്. ജയപ്രകാശ്, എസ്. മുരുകേശ് എന്നിവർ പ്രസംഗിച്ചു.