കെ.എസ്.യു ജന്മദിനാഘോഷം

Sunday 01 June 2025 12:59 AM IST

പൊൻകുന്നം : കെ.എസ്.യു കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുന്നുംഭാഗം ഓശാന വിദ്യഭവനിലെ വിദ്യാർത്ഥികൾക്കൊപ്പം 68-ാം ജന്മദിനം ആഘോഷിച്ചു. പഠനോപകരണ വിതരണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും നടന്നു. കേരള കോൺഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.എസ്.യൂ ബ്ലോക്ക് പ്രസിഡന്റ് സ്റ്റെഫിൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കെ.എൻ നൈസാം, പ്രൊഫ.റോണി കെ. ബേബി, നിബു ഷൗക്കത്ത്, സെബാസ്റ്റ്യൻ ജോയി, മനോജ് മാത്യു, ബിനു മറ്റക്കര, രഞ്ജു തോമസ്, സേവ്യർ മൂലകുന്ന്, അമിൻ നജീബ്, ജെസ്വിൻ ജെയിംസ്, ഇർഫാൻ ബഷീർ, അംജദ് പറമ്പിൽ, കുമാരി ഗൗരിഹരി, അലക്സ്, നദീം, ആന്റോ തുടങ്ങിയവർ നേതൃത്വം നൽകി.