സൗജന്യ നാടൻപാട്ട്, പടയണി പരിശീലനം
Sunday 01 June 2025 12:03 AM IST
കോട്ടയം: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സൗജന്യ നാടൻ പാട്ട്, പടയണി പരിശീലനം ആരംഭിച്ചു. പരിശീലന കളരിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അദ്ധ്യക്ഷത വഹിച്ചു. വിഴിക്കത്തോട്, മുട്ടപ്പളളി, ചോറ്റി, വേലനിലം എന്നിവിടങ്ങളിലെ നാല് കേന്ദ്രങ്ങളിലായാണ് പരിശീലനം. അഞ്ചു വയസ് മുതൽ ഏതു പ്രായത്തിലുള്ളവർക്കും പങ്കെടുക്കാം. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലസ്. ജില്ലാ കോർഡിനേറ്റർ അനൂപ്, ലൈബ്രറി കൗൺസിലംഗം ശിവൻ മാഷ് , സെക്രട്ടറി കെ.ബി സാബു, കെ.കെ പരമേശ്വരൻ തുടങ്ങിയവർ പ്രസംഗിച്ചു.