ഖാദി വിപണന മേള ആരംഭിച്ചു

Sunday 01 June 2025 12:05 AM IST

കോട്ടയം: സ്‌കൂൾ തുറക്കലും ബക്രീദും പ്രമാണിച്ച് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം റിബേറ്റോടു കൂടി ചില്ലറ വില്പന ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം ഖാദി ബോർഡംഗം കെ.എസ്. രമേഷ് ബാബു നിർവഹിച്ചു. പ്രോജക്ട് ഓഫീസർ എം. വി. മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. 6 വരെയാണ് മേള. കോട്ടയം ബേക്കർ ജംഗ്ഷനിലുള്ള സി.എസ്.ഐ കോംപ്ലക്‌സിലെ ഖാദി ഗ്രാമസൗഭാഗ്യ , ചങ്ങനാശ്ശേരി റവന്യൂ ടവർ, ഏറ്റുമാനൂർ ഏദൻ ഷോപ്പിംഗ് കോംപ്ലക്‌സ്, വൈക്കം കാരമൽ ഷോപ്പിംഗ് കോംപ്ലക്‌സ്, കുറവിലങ്ങാട് ഭാരത് മാതാ കോംപ്ലക്‌സ്, ഉദയനാപുരം മസ്ലിൻ യൂണിറ്റ് ബിൽഡിംഗ് തുടങ്ങിയ വില്പന കേന്ദ്രങ്ങളിലാണ് പ്രത്യേക റിബേറ്റ്.