ആഘോഷം പാലക്കാട് തുടങ്ങി
ഗുമസ്തൻ എന്ന ചിത്രത്തിന് ശേഷം അമൽ കെ. ജോബി സംവിധാനം ചെയ്യുന്ന ആഘോഷം പാലക്കാട് ചിത്രീകരണം ആരംഭിച്ചു. നരേൻ, വിജയരാഘവൻ, ജയ്സ് ജോർജ്, ജോണി ആന്റണി, രഞ്ജി പണിക്കർ, അജു വർഗീസ്, റോസ്മിൻ, ബോബി കുര്യൻ, ഷാജു ശ്രീധർ, റോണി ഡേവിഡ് രാജ്, ശ്രീകാന്ത് മുരളി, ദിവ്യദർശൻ, റുബിൻ ഷാജി കൈലാസ്, നിഖിൽ രൺജി പണിക്കർ, ശ്രീകാന്ത് മുരളി, ലിസ്സി. കെ. ഫെർണാണ്ടസ്, മഖ്ബൂൽ സൽമാൻ, മനു രാജ് എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. ക്യാംപസ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. സംഗീതം: സ്റ്റീഫൻ ദേവസി, ഗൗതം വിൻസന്റ്, ഛായാഗ്രഹണം: റോജോ തോമസ്, എഡിറ്റിംഗ്: ഡോൺ മാക്സ്, കലാസംവിധാനം: രാജേഷ് കെ. സൂര്യ, മേക്കപ്പ്: മാളൂസ് കെ.പി, കോസ്റ്റ്യും ഡിസൈൻ: ബബിഷ കെ. രാജേന്ദ്രൻ, സ്റ്റിൽസ്: ജയ്സൺ ഫോട്ടോ ലാന്റ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അമൽ ദേവ്. കെ.ആർ, പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ, സി.എൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ഡോ. ലിസ്റ്റി കെ. ഫെർണാണ്ടസ്, ഡോ. പ്രിൻസ് പ്രോസി ഓസ്ട്രിയാ, ഡോ.ദേവസ്യാ കുര്യൻ, ജെസി മാത്യു (ദുബായ്) ലൈറ്റ്ഹൗസ് മീഡിയ (യു.എസ്.എ) ജോർഡി മോൻ തോമസ് (യു.കെ) ബൈജു എസ്.ആർ. എന്നിവർ ചേർന്നാണ് നിർമ്മാണം. പി.ആർ.ഒ: വാഴൂർ ജോസ്.