സൂപ്പർ വൈബിൽ ദീപ്തി സതി

Sunday 01 June 2025 3:38 AM IST

എന്നും എപ്പോഴും സൂപ്പർ വൈബിൽ തന്നെ നടി ദീപ്തി സതി. സ്റ്റൈലിഷ് ലുക്കിൽ ആണ് മിക്കപ്പോഴും സിനിമയിലും ദീപ്തിയെ കാണാനാവുക. നീന എന്ന സിനിമയിലൂടെ അഭിനയ യാത്ര തുടങ്ങിയ ദീപ്തി വളഞ്ഞും പുളഞ്ഞുമുള്ള ദുർഘടമായ പാതയിലൂടെ സഞ്ചരിച്ച് ഉയരങ്ങൾ ഓരോന്നായി കീഴടക്കുകയാണ് . ബിക്കിനി അണിഞ്ഞ് അഭിനയിച്ചതിന്റെ പേരിൽ സമൂഹമാദ്ധ്യമങ്ങളിലെ സദാചാരക്കാരിൽ നിന്ന് ഏറെ പഴികേട്ടെങ്കിലും ദീപ്തി സൂപ്പർ കൂളാണ്.

ഉദ്ദേശിച്ച വളർച്ച സിനിമയിൽ എനിക്കുണ്ടായിട്ടില്ല. അതിനാൽ പരിശ്രമിക്കുകയാണ്. ഇക്കാര്യത്തിൽ ഞാൻ അത്യാഗ്രഹിയാണ്. ദീപ്തി സതിയുടെ വാക്കുകൾ. കഥാപാത്രമായി മാറാൻ എന്ത് വിട്ടുവീഴ്ചയ്ക്കും ദീപ്തി ഒരുക്കമാണ്. ആദ്യ സിനിമയായ നീനയിൽ മുടി മുറിച്ചതിൽ യാതൊരു വിഷമവും തോന്നിയിട്ടില്ല. കഥാപാത്രത്തിനായി എന്തും ശാരീരികമാറ്റം വരുത്താനും ഏതുതരത്തിലുള്ള വസ്ത്രങ്ങളിടാനും മടിയില്ല. അവിടെ വ്യക്തികൾക്കല്ല, കഥാപാത്രത്തിനാണ് മുൻഗണന എന്ന് ദീപ്തി വിശ്വസിക്കുന്നു. നീനയ്ക്കുശേഷം ടോം ബോയ് കഥാപാത്രത്തിലേക്ക് ദീപ്തി പോയില്ല. ലക്കി എന്ന ചിത്രത്തിലാണ് ദീപ്തി ആദ്യമായി ബിക്കിനി അണിഞ്ഞത്. ബിക്കിനി ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലും താരം പങ്കുവയ്ക്കാറുണ്ട്.