പത്രാധിപർ യൂണിയനിൽ മെരിറ്റ് അവാർഡ് വിതരണം

Sunday 01 June 2025 1:10 AM IST

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ. സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് മെരിറ്റ് അവാർഡ് നൽകും.യൂണിയൻ അതിർത്തിയിലെ ശാഖകളിൽ നിന്ന് എസ്.എസ്.എൽ.സി,പ്ളസ് ടു പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് വാങ്ങിയ കുട്ടികളുടെയും പ്രൊഫഷണൽ മേഖലയിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെയും ആദരിക്കും.

അർഹരായവർ മാർക്ക് ലിസ്റ്റ് കോപ്പി ഉൾപ്പെടെയുള്ള രേഖകൾ 30 നകം പി.കെ.എസ്.എസ് യൂണിയൻ ഓഫീസിൽ ശാഖാസെക്രട്ടറിമാരുടെ സാക്ഷ്യപ്പെടുത്തിയ കത്തുമായി എത്തിക്കമെന്ന് യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത് അഭ്യർത്ഥിച്ചു.