ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ തുടങ്ങി
കാഞ്ഞങ്ങാട്: ആരോഗ്യം ആനന്ദം 2.0 ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ചുള്ളിക്കര മേരി ടാക്കീസ് ഓഡിറ്റോറിയത്തിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി നിർവഹിച്ചു. കള്ളാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം , താലൂക്ക് ആശുപത്രി പൂടം കല്ല് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്.ജില്ലാ പഞ്ചായത്ത് മെമ്പർ ഷിനോജ് ചാക്കോ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ എം.പത്മകുമാരി , പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി രേഖ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.വി.ശ്രീലത , കള്ളാർ ഗ്രാമപഞ്ചായത്ത് മെമ്പർ ബി.അജിത് കുമാർ , ജില്ല എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ, പി.പി.ഹസീബ് , പെരിയ സി എച്ച്.സി സൂപ്പർവൈസർ എം.ചന്ദ്രൻ,ഡോ.ബി സന്തോഷ് എന്നിവർ സംസാരിച്ചു.