ആൾട്ടെൻഹൈം ചാരിറ്റി വാർഷികഘോഷം
കാസർകോട്:ആൾട്ടെൻഹൈം ചാരിറ്റി ഓർഗനൈസേഷൻ അഞ്ചാം വാർഷികാഘോഷം കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ എ.കെ.എം അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആർട്ടെൻഹൈം പ്രസിഡന്റ് ആഷേർ ലളിത അദ്ധ്യക്ഷത വഹിച്ചു. 'തുടച്ചുമാറ്റാം വൃദ്ധസദനങ്ങൾ പുതുതലമുറയിലൂടെ' എന്ന ലക്ഷ്യത്തോടെ നിർമിച്ച ഡോക്യുമെന്ററി പ്രദർശനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ ഉദ്ഘാടനം ചെയ്തു. കാസർകോട് നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം, കാസർകോട് എ.എസ്.പി പി.ബാലകൃഷ്ണൻ നായർ മുഖ്യാതിഥികളായി. കൂട്ടായ്മ പ്രവർത്തകരായ ഉത്രാടം സുരേഷ്, ത്രേസ്യാമ്മ ലൂക്കോസ്, ജോഷ്വാ അഷേർ തിരുവനന്തപുരം, മിനി, ജോബിൻ കോട്ടയം, ജയശ്രീ കൊല്ലം, കമറുന്നിസ കടവത്ത് കാസർകോട്, മൊയ്തീൻ മലപ്പുറം, സുഹ്റ അഷ്റഫ് കാസർകോട്, ബാബു പാറയിൽ എറണാകുളം എന്നിവരെയും മികച്ച കാരുണ്യ പ്രവർത്തകനെയും ചടങ്ങിൽ ആദരിച്ചു. വാർഷിക കോർഡിനേറ്റർ സാബിറ എവറസ്റ്റ് സ്വാഗതം പറഞ്ഞു.