പ്രധാനാദ്ധ്യാപകന് യാത്രയയപ്പ്
Saturday 31 May 2025 9:26 PM IST
കരിന്തളം:35 വർഷത്തെ സേവനത്തിനു ശേഷം കുമ്പളപ്പള്ളി എസ്.കെ.ജി.എം.എ.യു.പി സ്കൂളിൽ നിന്നും വിരമിച്ച സ്കൂൾ പ്രധാന അദ്ധ്യാപകൻ കെ.ജോളി ജോർജ്ജിന് യാത്രയയപ്പ് നൽകി.പി.ടി.എ-എം.പി.ടി.എ ,മാനേജർ ,സ്റ്റാഫ് എന്നിവരുടെ ഉപഹാരം ജോളി മാസ്റ്റർക്ക് നൽകി. പി.ടി.എ അംഗവും വിമുക്തഭടനുമായ ബിജു എ.വി കൂടോൽ പൊന്നാടയണിയിച്ചു. പി.ടി.എ പ്രസിഡന്റ് ടി.സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ കെ.വിശ്വനാഥൻ ,എം.പി.ടി.എ പ്രസിഡന്റ് സിന്ധു വിജയകുമാർ,പി.ടി.എ വൈസ് പ്രസിഡന്റ് വാസു കരിന്തളം,ഹെഡ്മാസ്റ്റർ ഇൻ ചാർജ് കെ.പി.ബൈജു,ബൈജു കൂലോത്ത്,ലോഹിതദാക്ഷൻ,കെ.പ്രശാന്ത്,സുരേഷ് വരയിൽ എന്നിവർ സംസാരിച്ചു സീനിയർ അസിസ്റ്റന്റ് പി.വി.ഇന്ദുലേഖ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.ബിനു നന്ദിയും പറഞ്ഞു.