ജില്ല സീനിയർ ചെസ് ചാമ്പ്യൻഷിപ്പ് തുടങ്ങി

Saturday 31 May 2025 9:28 PM IST

പയ്യന്നൂർ : ജില്ല ചെസ് അസോസിയേഷനും പയ്യന്നൂർ പ്രഫുൽ ചെസ് അക്കാഡമിയും സംയുക്തമായി സംഘടിപ്പിക്കുന്ന കണ്ണൂർ ജില്ലാ സീനിയർ ചെസ്സ് ചാമ്പ്യൻഷിപ്പ് ഗവ.ബോയ്സ് ഹൈസ്കൂളിൽ തുടങ്ങി.നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ.ശിവസ്വാമി അദ്ധ്യക്ഷത വഹിച്ചു.നഗരസഭ കൗൺസിലർ മണിയറ ചന്ദ്രൻ, ഗംഗാധരൻ മേലേടത്ത്, കെ.സനിൽ, ഡോ.കെ.വി.ദേവദാസ് , വി.പി.മനോഹരൻ, വി.പി.ബേബി, ഡോ:ഗൗതം ഗോപിനാഥ്, പി.ഈശ്വരൻ, സുഗുണേഷ് ബാബു, പി.കെ.വിജയകുമാർ സംസാരിച്ചു.സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പുകളിൽ വിജയികളായ ആര്യ ജി. മല്ലർ , ആരാദ്ധ്യ കൊമ്മേരി, സാവന്ത് കൃഷ്ണ, ഇഷീന എന്നിവരെ അനുമോദിച്ചു.ആദ്യ

നാല് സ്ഥാനക്കാർ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന സീനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.മത്സരം ഇന്ന് സമാപിക്കും.