ആശ്രയ സ്‌കീം ഉദ്ഘാടനവും കുടുംബസംഗമവും
Saturday 31 May 2025 9:30 PM IST
കണ്ണൂർ: ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡിയോഗവും കുടുംബസംഗമം സംഘടിപ്പിച്ചു. ആശ്രയനിധി സ്കീം കെ.വി.സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജനറൽ ബോഡിയോഗം കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് കെ.കെ.തോമസ് ഉദ്ഘാടനം ചെയ്തു.ഫെഡറേഷൻ ജനറൽ സെക്രട്ടറി ഹംസ എരിക്കുന്നൻ സംഘടനാ പ്രവർത്തനം വിശദീകരിച്ചു. വർഷങ്ങളായി സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റികൾ യഥാസമയം പുതുക്കാത്തതടക്കമുള്ള പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷൻ സർക്കാരിലേക്ക് നിവേദനം നൽകി.വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്കിൽ കാലോചിതമായ മാറ്റം വരുത്തണമെന്ന ആവശ്യവും അസോസിയേഷൻ ഉന്നയിച്ചു. എം.എസ് പ്രേംകുമാർ, കെ.വേലായുധൻ, സി.മനോജ് കുമാർ, കെ. സത്യൻ, പാലമുറ്റത്ത് വിജയകുമാർ എന്നിവർ പ്രസംഗിച്ചു.