പഠനോപകരണ വിതരണം
Sunday 01 June 2025 2:28 AM IST
മുഹമ്മ: കരപ്പുറം കക്കാ വ്യവസായ സഹകരണ സംഘം (എ 144) ലെ തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
യോഗത്തിൽ സംഘം പ്രസിഡന്റ് പി.കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. .സിപിഐ ചേർത്തല മണ്ഡലം കമ്മിറ്റി സെക്രട്ടറി ബിമൽ റോയി,കെ.കെ.മോഹനൻ,കെ.സി.ബാജി,സി.കെ.ചിദംബരൻ,എം.സാബു,കെ.ടി.ജോമോൻ, എന്നിവർ സംസാരിച്ചു.സെക്രട്ടറി ഇൻ ചാർജ് പി.ബി.ശശിധരൻ സ്വാഗതവും അജയൻ നന്ദിയും പറഞ്ഞു. പി.കെ.സുരേന്ദ്രൻ പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു.