ജോ.ഡയറക്ടർക്ക് സ്നേഹാദരവ്

Sunday 01 June 2025 1:28 AM IST

ആലപ്പുഴ: തദ്ദേശ സ്വയം ഭരണ വകുപ്പ് ആലപ്പുഴ ജില്ലാ ജോയിന്റ് ഡയറക്ടർ സ്ഥാനത്തു നിന്നും വിരമിക്കുന്ന ശ്രീകുമാറിന് ത്രിതല പഞ്ചായത്തുകളിലെ വാഹന സാരഥികളുടെ സ്നേഹാദരവ് നല്കി. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിൽ നടന്ന ചടങ്ങിൽ ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പലതാ മധുവും ജില്ലയിലെ പഞ്ചായത്ത് ഡ്രൈവർമാരും പങ്കെടുത്തു. 1997 ൽ പഞ്ചായത്ത് വകുപ്പിൽ ക്ലർക്ക് തസ്തികയിൽ പ്രവേശിച്ച ശ്രീകുമാർ പഞ്ചായത്ത് സെക്രട്ടറി മുതൽ ജോയിൻ്റ് ഡയറക്ടറായി ആലപ്പുഴജില്ലയിൽ തന്നെ 31 ന് ഔദ്യോഗിക കാലാവധി പൂർത്തിയാക്കി..