സിവിൽ സപ്ലൈസ് ഓഫീസ് ഉപരോധം

Sunday 01 June 2025 2:28 AM IST

കുട്ടനാട് : റേഷൻ കടകൾ വഴിയുള്ള ഭക്ഷ്യധാന്യവിതരണം മുടങ്ങി ഒരു മാസത്തിലേറെയായിട്ടും യാതൊരു പരിഹാരവും കാണാത്ത സിവിൽ സപ്ലൈസ് അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് ബി ജെ പി കുട്ടനാട് മണ്ധലം കമ്മറ്റിയുടെ നേതൃത്വത്തിൽ മങ്കൊമ്പ് സിവിൽ സപ്ലൈസ് ഓഫീസ് ഉപരോധിച്ചു. ജില്ല വൈസ് പ്രസിഡന്റ് റ്റി. കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി എൽ ലെജുമോൻ അദ്ധ്യക്ഷനായി. കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് എം ആർ സജീവ് , ജില്ലാ സെക്രട്ടറി വിനോദ് ജി മഠത്തിൽ, ഡി .പ്രസന്നകുമാർ, കെ. ബി ഷാജി. എം. ജെ ഓമനക്കുട്ടൻ, ശുഭപ്രഭ പഞ്ചായത്ത് മെന്പർമാരായ വിനയചന്ദ്രൻ, ലത ഓമനക്കുട്ടൻ രാകേഷ് പണിക്കർ തുടങ്ങിയവർ പ്രസംഗിച്ചു