ഭാഗവത സപ്താഹ യജ്ഞം

Sunday 01 June 2025 2:36 AM IST

ചേർത്തല:തെക്കുംമുറി അർത്തുങ്കൽ തോട്ടുങ്കൽ പറമ്പ് സർപ്പധർമ്മ ദൈവ സങ്കേതത്തിലെ ഭാഗവത സപ്താഹ യജ്ഞവും കലശവാർഷിക മഹോത്സവവും തുടങ്ങി. ബി.പ്രസാദ് എക്കാട്ടുവെളി ദീപപ്രകാശനം നടത്തി. തണ്ണീർമുക്കം സന്തോഷ്കുമാറാണ് യജ്ഞാചാര്യൻ. ഇന്ന് രാവിലെ 10.45ന് ഗോവിന്ദ പട്ടാഭിഷേകം,വൈകിട്ട് 5.30ന് വിദ്യാഗോപാല മന്ത്രാർച്ചന. ജൂൺ ഒന്നിന് രാവിലെ 11ന് രുക്മിണിസ്വയംവരം,വൈകിട്ട് 5.30ന് സർവൈശ്വര്യപൂജ. 2ന് രാവിലെ 10.45ന് കുചേലഗതി,വൈകിട്ട് 5.30ന് ശനിദോഷ നിവാരണ പൂജ.3ന് രാവിലെ 10.45ന് സ്വർഗാരോഹണം,ഉച്ചയ്ക്ക് ഒന്നിന് നാരായണസദ്യ. 4ന് കലശമഹോത്സവം,പുലർച്ചെ അഷ്ടദ്രവ്യസമേതം ഗണപതിഹോമം, 9ന് കലശപൂജ തുടർന്ന് കലശാഭിഷേകം, തളിച്ചുകൊട.