ഹരിത ഓഫീസ്
Sunday 01 June 2025 1:57 AM IST
തിരുവനന്തപുരം: ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് പ്രവർത്തിക്കുന്നതിന്റെ ഭാഗമായി വാട്ടർ അതോറിട്ടി മെഡിക്കൽ കോളേജ് ഓഫീസിനെ ഹരിത ഓഫീസായി പ്രഖ്യാപിച്ചു. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി നടത്തിയ ചടങ്ങിൽ നവകേരളം മിഷൻ റിസോഴ്സ് പേഴ്സൺ എൻ.റസീന അസിസ്റ്റന്റ് എൻജിനിയർ ആർ.അനിലിന് സർട്ടിഫിക്കറ്റ് കൈമാറി. മെഡിക്കൽ കോളേജ് ഹെൽത്ത് ഇൻസ്പെക്ടർ ഷിജുകുമാർ, വാട്ടർ അതോറിട്ടി പി.എച്ച് സെക്ഷൻ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.