ജില്ലാ കൺവെൻഷൻ

Sunday 01 June 2025 1:09 AM IST

തിരുവനന്തപുരം:ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ യംഗ് പ്രൊഫഷണൽസ് ജില്ലാ കൺവെൻഷൻ ആർക്കിടെക്റ്റ് ഡോ.ജി.ശങ്കർ ഉദ്ഘാടനം ചെയ്തു.ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് വി.അനൂപ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ഡോ.ഷിജൂഖാൻ സ്വാഗതം പറഞ്ഞു.ജില്ലാ ട്രഷറർ വി.എസ് ശ്യാമ,ഐ.ടി വെൽഫയർ ബോർഡ് ഡയറക്ടർ രാജീവ് കൃഷ്ണൻ ജി.ആർ, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രൊഫഷണൽ സബ് കമ്മിറ്റി അംഗം ആഷിഖ് ഇബ്രാഹിംകുട്ടി എന്നിവർ പങ്കെടുത്തു.ജില്ല പ്രൊഫഷണൽ സബ് കമ്മിറ്റി കൺവീനറായി സതീഷ് രാമചന്ദ്രനെയും ജോയിന്റ് കൺവീനർമാരായി കാവ്യാ കോറോം,ദീപു ചന്ദ്രൻ,അനൂപ്.ടി.മുരളി,ഡോ.അരുൺരാധേഷ് എന്നിവരെ തിരഞ്ഞെടുത്തു.