ജവഹർ ബാലഭവൻ
Sunday 01 June 2025 1:08 AM IST
തിരുവനന്തപുരം: ജവഹർ ബാലഭവനിലെ കളിമുറ്റം അവധിക്കാല ക്ലാസുകളുടെ സമാപനാഘോഷം ബാലഭവൻ ചെയർമാൻ അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബാലഭവന്റെ ആദ്യ പ്രിൻസിപ്പലായിരുന്ന സുഗതകുമാരി ടീച്ചർക്ക് സ്നേഹാഞ്ജലി അർപ്പിച്ച് തയ്യാറാക്കിയ സുഗതബാല്യം എന്ന മാഗസിൻ എം.എൽ.എ പ്രകാശനം ചെയ്തു.കവർചിത്രം വരച്ച ബാലഭലൻ വിദ്യാർത്ഥിനി ഗീതിക എസ്.എസ് മാഗസിൻ ഏറ്റുവാങ്ങി.ബാലഭവൻ മാനേജിംഗ് കമ്മിറ്റി അംഗം കെ.ജയപാൽ അദ്ധ്യക്ഷത വഹിച്ചു.എക്സിക്യുട്ടീവ് ഓഫീസർ ഒ.കെ.രാജൻ,പ്രിൻസിപ്പൽ ഇൻ-ചാർജ് വി.കെ.നിർമ്മലകുമാരി,സാംസ്കാരിക വകുപ്പ് ജോയിന്റ് സെക്രട്ടറി രജനി.എം തുടങ്ങിയവർ സംസാരിച്ചു.ബാലഭവൻ നടത്തുന്ന റഗുലർ ക്ലാസുകളുടെ അഡ്മിഷൻ തുടരുന്നു.