ലോകസുന്ദരി സു​ച​ത​ ​ചു​ങ്ശ്രീ, അഭിമാനം നമ്മുടെ നന്ദിനി

Sunday 01 June 2025 2:43 AM IST

ഹൈ​ദ​രാ​ബാ​ദ്:​ ​ ഒരു മാസം നീണ്ടുനിന്ന മത്സരത്തിനൊടുവിൽ എ​ഴു​പ​ത്തി​ര​ണ്ടാം​ ​ലോ​ക​സു​ന്ദ​രി​പ്പ​ട്ടം​ ​​ ​താ​യ്‌​ല​ൻ​ഡ് ​സു​ന്ദ​രി​ ​ഓ​പ​ൽ​ ​സു​ച​ത​ ​ചു​ങ്ശ്രീ സ്വന്തമാക്കി. ഹൈ​ദ​രാ​ബാ​ദി​ലെ​ ​ഹൈ​ടെ​ക്സ് ​എ​ക്സി​ബി​ഷ​ൻ​ ​സെ​ന്റ​റി​ൽ​ ​ന​ട​ന്ന​ ​ഫി​ന​ലി​ൽ​ ​എ​ത്യോ​പ്യ​ൻ​ ​സു​ന്ദ​രി​ ​ഹ​സ്സ​റ്റ് ​ഡെ​റി​ജി​ ​ഫ​സ്റ്റ് ​റ​ണ്ണ​റ​പ്പ​മാ​യി.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​മും​ബ​യി​ൽ​ ​ന​ട​ന്ന​ ​ലോ​ക​സു​ന്ദ​രി​ ​മ​ത്സ​ര​ത്തി​ൽ​ ​കി​രീ​ടം​ ​സ്വ​ന്ത​മാ​ക്കി​യ​ ​ചെ​ക്ക് ​റി​പ്പ​ബ്ലി​ക്കി​ന്റെ​ ​ക്രി​സ്റ്റീ​ന​ ​ഫി​സ്കോ​വ​ ​വി​ജ​യി​യെ​ ​കി​രീ​ടം​ ​അ​ണി​യി​ച്ചു.​ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് ​ന​ന്ദി​നി​ ​ഗു​പ്ത​യാ​ണ്.​ ശക്തമായ പോരാട്ടത്തിൽ ​അ​വ​സാ​ന​ ​എ​ട്ടു​പേ​രി​ൽ​ ​ഇ​ടം​ ​പി​ടി​ക്കാ​ൻ​ ​ന​ന്ദി​നി​ക്കാ​യില്ലെങ്കിലും ഇന്ത്യക്ക് അഭിമാനമാണ്.

മേ​യ് 7​ന് ​തു​ട​ക്ക​മി​ട്ട​ ​മ​ത്സ​ര​ത്തി​ന്റെ​ ​വി​വി​ധ​ ​ഘ​ട്ട​ങ്ങ​ളി​ലാ​യി​ ​പ​ങ്കെ​ടു​ത്ത​ 108​ ​പേ​രി​ൽ​ ​നി​ന്ന് ​യോ​ഗ്യ​ത​ ​നേ​ടി​യ​ ​നാ​ൽ​പ​തു​ ​പേ​രാ​ണ് ​അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ​ ​മ​ത്സ​രി​ച്ച​ത്.​ 2017​ലെ​ ​ലോ​ക​സു​ന്ദ​രി​ ​മാ​നു​ഷി​ ​ഷി​ല്ല​ർ,​ ​തെ​ലു​ങ്ക് ​താ​രം​ ​റാ​ണ​ ​ദ​ഗു​ബാ​ട്ടി​ ​എ​ന്നി​വ​രു​ൾ​പ്പെ​ടെ​ ​ഒ​ൻ​പ​തം​ഗ​ ​ജ​ഡ്ജിം​ഗ് ​പാ​ന​ലാ​ണ് ​വി​ജ​യി​യെ​ ​തി​ര​ഞ്ഞെ​ടു​ത്ത​ത്.​ ​നാ​ലു​ഘ​ട്ട​ങ്ങ​ളി​ലാ​യി​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​അ​വ​സാ​നം​ ​വ​രെ​ ​എ​ത്തി​യ​ നാല്​ ​പേ​രി​ൽ​ ​നി​ന്നാ​ണ് ​ലോ​ക​ ​സു​ന്ദ​രി​യെ​ ​തി​ര​ഞ്ഞെ​ടു​ത്ത​ത്.​ ​

ഒരു മാസം മുൻപ് തുടക്കം കുറിച്ച മിസ് വേൾഡ് മത്സരത്തിനിടെ വിവാദങ്ങളും ഏറെയുണ്ടായിരുന്നു. സ്‌പോൺസർമാരുടെ മുന്നിൽ ഷോപീസാക്കിയെന്ന് ആരോപിച്ച് മിസ് ഇംഗ്ലണ്ട് മില്ല മാഗി പിൻമാറി. ക്ഷേത്ര സന്ദർശനത്തിനിടെ വോളണ്ടിയർമാരെ കൊണ്ട് മത്സരാർത്ഥികളുടെ കാൽ കഴുകിച്ചെന്ന ആരോപണവും സംഘാടകരെയും തെലങ്കാന സർക്കാരിനെയും പ്രതിരോധത്തിലാക്കി. ലോകമെമ്പാടുമുള്ള 108 മത്സരാർത്ഥികളാണുണ്ടായിരുന്നത്.

കർഷക കുടുംബത്തിൽ നിന്ന്

 കർഷക കുടുംബത്തിലാണ് നിന്നാണ് നന്ദിനിയുടെ ജനനം. 

 ഒരു സഹോദരിയുണ്ട്

 രത്തൻ ടാറ്റയെയും മുൻ ലോക സുന്ദരി പ്രിയങ്ക ചോപ്രയുമാണ് 21കാരിയായ നന്ദിനിയുടെ റോൾ മോഡൽ.

 ബിസിനസ് മാനേജ്‌മെന്റ് ബിരുദധാരി.  ഫെമിന മിസ് ഇന്ത്യ വേൾഡ് 2023