സുപ്രീംകോടതി പഴയ ലോഗോ പുനഃസ്ഥാപിച്ചു

Sunday 01 June 2025 1:46 AM IST

ന്യൂഡൽഹി:സുപ്രീംകോടതിയിൽ അശോക സ്‌തംഭവും അശോക ചക്രവുമുള്ള പഴയ ലോഗോ പുനഃസ്ഥാപിക്കാൻ ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായി ഉത്തരവിട്ടു.സുപ്രീകോടതി കെട്ടിടത്തിന്റെ ഇടനാഴികളിൽ സ്ഥാപിച്ച ഗ്ളാസ് മതിലുകൾ നീക്കം ചെയ്യാനും തീരുമാനിമായി.അശോക ചക്രം,കോടതി കെട്ടിടം,ഭരണഘടന എന്നിവ ഉൾപ്പെട്ട പുതിയ ലോഗോ 2024 സെപ്‌തംബറിൽ സുപ്രീം കോടതിയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് അന്നത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡാണ് അനാച്ഛാദനം ചെയ്‌തത്. അശോക സ്‌തംഭം ഒഴിവാക്കിയിരുന്നു.അഭിഭാഷക സംഘടനകളുടെ ആവശ്യം മാനിച്ചാണ് എ.സി ഘടിപ്പിക്കാനായി ഘടിപ്പിച്ച ഗ്ലാസ് മതിലുകൾ നീക്കംചെയ്യുന്നത്.തുറന്ന ഇടനാഴികൾ കോടതിയുടെ പാരമ്പര്യത്തെ ഉൾക്കൊള്ളുന്നുവെന്ന് അഭിഭാഷക സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു.