ആര്യാടൻ ഷൗക്കത്ത് പത്രിക സമർപ്പിച്ചു

Sunday 01 June 2025 12:49 AM IST

നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഉപവരണാധികാരി നിലമ്പൂർ തഹസിൽദാർ എം.പി സിന്ധു മുമ്പാകെ ഇന്നലെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ജ്യോതിപ്പടിയിൽ നിന്നും മൂന്ന് കിലോമീറ്റർ ദൂരം ചന്തക്കുന്ന് ബസ് സ്റ്റാൻഡ് വരെ റോഡ് ഷോ നടത്തിയ ശേഷമായിരുന്നു പത്രികാ സമർപ്പണം. യു.ഡി.എഫ് നേതാക്കളായ പി.വി അബ്ദുൽവഹാബ് എം.പി,കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് എ.പി അനിൽകുമാർ എം.എൽ.എ,പി. അബ്ദുൽഹമീദ് എം.എൽ.എ,വി.എസ് ജോയി,ഇസ്മായിൽ മൂത്തേടം എന്നിവർ ഒപ്പമുണ്ടായിരുന്നു. രാവിലെ ആര്യാടൻ ഹൗസിൽ നിന്നും മാതാവ് പി.വി.മറിയുമ്മയുടെ അനുഗ്രഹം തേടി. മുൻമന്ത്രി ആര്യാടൻ മുഹമ്മദിന് 11 തിരഞ്ഞെടുപ്പിലും കെട്ടിവയ്ക്കാനുള്ള തുക നൽകിയിരുന്ന പുല്ലങ്കോട് എസ്‌റ്റേറ്റിലെ ഐ.എൻ.ടി.യു.സി തൊഴിലാളികളാണ് ഷൗക്കത്തിനും തുക നൽകിയത്.

നി​ല​മ്പൂർ തി​രി​ച്ചു​പി​ടി​ക്കും

തൃ​ശൂ​ർ​:​ ​ആ​ര് ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​വ​ന്നാ​ലും​ ​നി​ല​മ്പൂ​ർ​ ​യു.​ഡി.​എ​ഫ് ​തി​രി​ച്ചു​പി​ടി​ക്കു​മെ​ന്ന് ​സ്ഥാ​നാ​ർ​ത്ഥി​ ​ആ​ര്യാ​ട​ൻ​ ​ഷൗ​ക്ക​ത്ത്.​ ​പൂ​ങ്കു​ന്നം​ ​മു​ര​ളീ​ ​മ​ന്ദി​ര​ത്തി​ൽ​ ​ലീ​ഡ​ർ​ ​കെ.​ക​രു​ണാ​ക​ര​ന്റെ​ ​സ്മൃ​തി​ ​മ​ണ്ഡ​പ​ത്തി​ൽ​ ​പു​ഷ്പാ​ർ​ച്ച​ന​ ​ന​ട​ത്തി​യ​ ​ശേ​ഷം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​നേ​ര​ത്തെ​ ​ത​ന്നെ​ ​പ്ര​വ​ർ​ത്ത​നം​ ​തു​ട​ങ്ങാ​നാ​യ​തി​നാ​ൽ​ ​പി​താ​വി​ന് ​ല​ഭി​ച്ച​തി​നേ​ക്കാ​ൾ​ ​കൂ​ടു​ത​ൽ​ ​ഭൂ​രി​പ​ക്ഷം​ ​വ​ർ​ദ്ധി​പ്പി​ക്കാ​നാ​കും.​ ​ഒ​മ്പ​ത് ​വ​ർ​ഷ​ക്കാ​ല​ത്തെ​ ​ദുഃ​സ​ഹ​വും​ ​ദു​രി​ത​പൂ​ർ​ണ​വു​മാ​യ​ ​ഇ​ട​തു​ഭ​ര​ണ​ത്തി​ന് ​അ​റു​തി​ ​വ​രു​ത്താ​നു​ള്ള​ ​ഒ​രു​ ​വ​ലി​യ​ ​പോ​രാ​ട്ട​ത്തി​ന് ​നി​ല​മ്പൂ​രി​ൽ​ ​തു​ട​ക്കം​ ​കു​റി​ക്കു​ക​യാ​ണെ​ന്നും​ ​ഷൗ​ക്ക​ത്ത് ​പ​റ​ഞ്ഞു.​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ജോ​സ​ഫ് ​ടാ​ജ​റ്റ്,​എം.​പി​ ​വി​ൻ​സെ​ന്റ്,​ ​ടി.​വി.​ച​ന്ദ്ര​മോ​ഹ​ൻ,​എ.​പ്ര​സാ​ദ്,​അ​ഡ്വ.​സി​ജോ​ ​ക​ട​വി​ൽ,​ ​കെ.​എ​ച്ച്.​ഉ​സ്മാ​ൻ​ ​ഖാ​ൻ,​എം.​എ​സ്.​ശി​വ​രാ​മ​കൃ​ഷ്ണ​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​സ​ന്നി​ഹി​ത​രാ​യി.