ബഡ്‌സ് സ്‌കൂൾ പ്രവേശനോത്സവം

Tuesday 01 July 2025 12:00 AM IST

തൃശൂർ: ജില്ലയിലെ 20 ബഡ്‌സ്/ബി.ആർ.സി സ്ഥാപനങ്ങളുടെ പ്രവേശനോത്സവം 2ന് നടക്കും. ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ വെങ്ങിണിശ്ശേരി സാന്ത്വനം ബഡ്‌സ് സ്‌കൂളിൽ രാവിലെ 10.30ന് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. സി.സി. മുകുന്ദൻ എം.എൽ.എ അദ്ധ്യക്ഷനാകും. വേലൂർ പഞ്ചായത്ത് തല ഉദ്ഘാടനം തളിർ ബി.ആർ.സിയിൽ രാവിലെ 11ന് ടി.കെ. വാസു നിർവഹിക്കും. പരവൂരിൽ പി.എൻ.എം.എം ബി.ആർ.സിയിൽ രാവിലെ പത്തിന് പഞ്ചായത്ത് പ്രസിഡന്റും നടത്തറയിൽ സ്പർശം ബി.ആർ.സിയിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷും കണ്ടാണശ്ശേരിയിൽ നക്ഷത്ര കൂടാരം ബി.ആർ.സിയിൽ രാവിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസും എളവള്ളിയിൽ നിഹാരം ബഡ്‌സ് സ്‌കൂളിൽ രാവിലെ 9:30ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണഗോപാലും ഉദ്ഘാടനം ചെയ്യും.