പുകയില വിരുദ്ധദിനം ജില്ലാതല ഉദ്ഘാടനം

Sunday 01 June 2025 12:06 AM IST

തൃശൂർ: ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെയും ആരോഗ്യം ആനന്ദം, അകറ്റാം അർബുദം രണ്ടാംഘട്ടം എന്നിവയുടെയും ജില്ലാതല ഉദ്ഘാടനം വെള്ളാനല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാ ദിലീപ് ഉദ്ഘാടനം ചെയ്തു. പുത്തൻചിറ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി അദ്ധ്യക്ഷയായി. പുകയിലരഹിത വിദ്യാലയം ക്യാമ്പയിനും തുടക്കമായി. ദേശീയ ടുബാക്കോ കൺട്രോൾ പ്രോഗ്രാം ജില്ലാ നോഡൽ ഓഫീസറും ഡെപ്യൂട്ടി ഡി.എം.ഒയുമായ ഡോ. എൻ.എ. ഷീജ വിഷയാവതരണം നടത്തി. ഉണ്ണിക്കൃഷ്ണൻ കുറ്റിപ്പറമ്പിൽ, അസ്മാബി ലത്തീഫ്, സംഗീത അനീഷ്, സുമതി ദിലീപ്, ഷീജ, സോണിയ ജോണി, വി.ആർ. ഭരത് കുമാർ, കെ.കെ. ബിന്ദു, പി.എ. സന്തോഷ് കുമാർ, ഡോ. ശ്രീദേവി എന്നിവർ സംസാരിച്ചു.