കഥ മുതൽ കഥ വരെ സംവാദം

Sunday 01 June 2025 12:09 AM IST

തൃശൂർ: ലിറ്റററി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ചേറൂർ സാഹിതിയിൽ 'കഥ മുതൽ കഥ വരെ' എന്ന പേരിൽ സംഘടിപ്പിച്ച സമകാലീന നോവൽ സാഹിത്യ ചിന്തകളും സംവാദവും പ്രമുഖ എഴുത്തുകാരിയും നോവലിസ്റ്റുമായ എം.ഡി. രത്‌നമ്മ ഉദ്ഘാടനം ചെയ്തു. വിവിധ തലങ്ങളിലായി മലയാള നോവൽ സാഹിത്യത്തിന്റെ പ്രസക്തിയും ആഴവും ചർച്ച ചെയ്ത പരിപാടിയിൽ എഴുത്തുകാരനായ ഡോ. ആനന്ദൻ അദ്ധ്യക്ഷനായി. നോവലിസ്റ്റുകളായ ശ്രീലത, സുനിത വിൽസൺ, ഐ.കെ. മോഹനൻ തുടങ്ങിയവർ പ്രഭാഷണം നടത്തി. തൃശൂർ ലിറ്റററി ഫോറം പ്രസിഡന്റും കഥാകൃത്തുമായ കെ. ഉണ്ണിക്കൃഷ്ണൻ, ട്രഷറർ പി. വിനോദ്, സാഹിതി സാംസ്‌കാരിക കേന്ദ്രം കോ ഓർഡിനേറ്റർ അപർണ ബാലകൃഷ്ണൻ എന്നിവർ സന്നിഹിതരായി.