അൻവറിനെ യു.ഡി.എഫിലെത്തിക്കും: കെ. സുധാകരൻ
Sunday 01 June 2025 12:18 AM IST
കണ്ണൂർ: പി.വി.അൻവറിനെ യു.ഡി.എഫിലെത്തിക്കാൻ ഇനിയും ശ്രമം തുടരുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം കെ. സുധാകരൻ എം.പി. യു.ഡി.എഫ് സ്ഥാനാർത്ഥിയെ അംഗീകരിച്ച് അൻവർ അയഞ്ഞിരുന്നെങ്കിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അദ്ദേഹത്തെ കൈപിടിച്ച് കൂടെ കൂട്ടിയേനെ. ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള പരാമർശങ്ങൾ അൻവറിന് വിനയായി. അൻവറിനോട് ആർക്കും വിദ്വേഷമില്ല. യു.ഡി.എഫിൽ വരാൻ തയാറാണെങ്കിൽ പ്രശ്‌നങ്ങൾ പുനഃപരിശോധിക്കും. അൻവർ സി.പി.എമ്മിനെതിരെ സ്വീകരിച്ച നിലപാടുകളാണ് അദ്ദേഹത്തോട് അടുപ്പിച്ചത്. തിരഞ്ഞെടുപ്പിനെ നേരിടാൻ യു.ഡി.എഫ് ശക്തമാണ്. അൻവർ കൂടെയുണ്ടെങ്കിൽ കൂടുതൽ കരുത്തായേനെ. സ്വരാജിനെ ശുപാർശ ചെയ്തതിനെ തുടർന്നാണ് മത്സരത്തിനെത്തിയത്. സി.പി.എം നിർബന്ധിച്ച പ്രകാരമാണ് സ്ഥാനാർത്ഥിയായതെന്നും കെ. സുധാകരൻ പറഞ്ഞു.