ജാതിക്കുമ്മി കവിത പുരസ്കാരം ആദിക്ക്
Sunday 01 June 2025 12:28 AM IST
കൊടുങ്ങല്ലൂർ : പണ്ഡിറ്റ് കറുപ്പൻ വായനശാല കല്യാണ ദായനി സഭയുടെ സഹകരണത്തോടെ നൽകുന്ന ജാതിക്കുമ്മി കവിതാ പുരസ്‌കാരം കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ ഗവേഷണം ചെയ്യുന്ന ആദിയുടെ 'മുടിത്തീ' എന്ന കവിതയ്ക്ക് ലഭിച്ചു. 10,001 രൂപയും ഫലകവും ഫലവൃക്ഷതൈയും അടങ്ങുന്നതാണ് പുരസ്‌കാരം. ക്വിയർ, ജാതി ഹിന്ദുത്വം തുടങ്ങിയ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു. കോഴിക്കോട് സർവകലാശാല, മഹാത്മാ ഗാന്ധി സർവകലാശാല സിലബസുകളിൽ ആദിയുടെ കവിതകൾ പാഠഭാഗമായി തെരഞ്ഞെടുത്തിട്ടുണ്ട്. കോഴിക്കോട് മായനാട് ഇ.സതീഷ് കുമാറും കെ.പി.റീനയുമാണ് മാതാപിതാക്കൾ. ജൂൺ അവസാന വാരം ആനാപ്പുഴയിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ പുരസ്‌കാരം സമർപ്പിക്കുമെന്ന് വായനശാല സെക്രട്ടറി യു.ടി.പ്രേംനാഥ് പറഞ്ഞു.