ശിക്ഷ ഉചിതമെന്ന് സി.പി.എം
Sunday 01 June 2025 12:29 AM IST
തൃശൂർ: വടക്കാഞ്ചേരി കുമ്പളങ്ങാട് സി.ടി. ബിജു വധക്കേസിലെ പ്രതികളായ ആർ.എസ്.എസുകാരായ എട്ടു പേർക്കും ജീവപര്യന്തം തടവും പിഴയും കോടതി വിധിച്ചത് ഉചിതമാണെന്ന് സി.പി.എം തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ്. 2010 മേയ് 16 ന് ആണ് ഡി.വൈ.എഫ്.ഐ പ്രവർത്തകനായ ബിജുവിനെ യാതൊരു പ്രകോപനവുമില്ലാതെ ആർ.എസ്. എസുകാർ വെട്ടിക്കൊന്നത്. ഡി.വൈ.എഫ്.ഐ യൂണിറ്റ് സമ്മേളനത്തിന്റെ ഒരുക്കങ്ങൾ നടത്തുന്നതിനിടയിലാണ് അക്രമികൾ മാരകായുധങ്ങളുമായി ബിജുവിനെയും തടയാനെത്തിയ ജിനീഷിനേയും വെട്ടി വീഴ്ത്തിയത്. 15 വർഷത്തെ നിയമ പോരാട്ടത്തിലൂടെയാണ് ശിക്ഷ ലഭിച്ചത്. കേസ് വാദിച്ച സ്‌പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ അഡ്വ.കെ.ഡി. ബാബു, അഡ്വ:ശരത് ബാബു കോട്ടക്കൽ, അഡ്വ:പി.വി രേഷ്മ, എന്നിവരേയും പിന്തുണ നൽകിയ നേതാക്കളേയും അഭിനന്ദിക്കുന്നതായും ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ പറഞ്ഞു.