കാപ്പ ചുമത്തി നാടുകടത്തി

Sunday 01 June 2025 1:25 AM IST

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയായ അഴിക്കോട് മേനോൻ ബസാർ ചൂളക്കപറമ്പിൽ മായാവി എന്നു വിളിക്കുന്ന നിസാഫിനെ (25) കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാടുകടത്തി. കൊടുങ്ങല്ലൂർ,മതിലകം, വടക്കേക്കര പൊലീസ് സ്റ്റേഷനുകളിൽ അടിപിടി കേസുകളും മദ്യലഹരിയിൽ മറ്റുള്ളവരുടെ ജീവന് അപകടം വരുത്തുന്ന വിധത്തിൽ വാഹനം ഓടിച്ച കേസിലും പ്രതിയാണ് നിസാഫ്.