മണമ്പൂർ സുരേഷിന് കൊച്ചിൻ കലാഭവൻ ലണ്ടൻ പുരസ്‌കാരം

Sunday 01 June 2025 10:13 AM IST

ലണ്ടൻ: കേരള കൗമുദിയുടെ ലണ്ടൻ ലേഖകനും ഗ്രന്ഥകാരനുമായ മണമ്പൂർ സുരേഷ് കൊച്ചിൻ കലാഭവൻ ലണ്ടൻ പുരസ്‌കാരം ഏറ്റുവാങ്ങി. കലാ- സാഹിത്യ- സാംസ്‌കാരിക മേഖലകളിൽ ബ്രിട്ടനിലെ മലയാളി സമൂഹത്തിന് നൽകിയ സമഗ്ര സംഭവനകൾക്കാണ് പുരസ്‌കാരം. ഹോൺചർച്ച് കാമ്പിയൻ സ്‌കൂൾ ഹാളിൽ നടന്ന വർണാഭമായ ചടങ്ങിൽ കൗൺസിലറും മുൻ മേയറുമായ ടോം ആദിത്യ, മണമ്പൂർ സുരേഷിന് പുരസ്‌കാരം സമ്മാനിച്ചു.

ഇതോടൊപ്പം ബ്രിട്ടന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. കൊച്ചിൻ കലാഭവൻ നിയോഗിച്ച വിദഗ്ദ്ധ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. തുടർന്ന് പ്രേക്ഷകരെ വളരെയേറെ ആകർഷിച്ച ജെയ്‌സൺ ജോർജ് സംവിധാനം ചെയ്ത "ചെമ്മീൻ" നാടകാവിഷ്കാരവും നടന്നു.