പഠനോപകരണ വിതരണം

Monday 02 June 2025 12:20 AM IST

കാഞ്ഞിരപ്പള്ളി : സി.പി.എം, ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരിക്കലും പഠനോപകരണ വിതരണവും പാറത്തോട് മുക്കാലിയിൽ നടന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. പി.ഷാനവാസ് വിജയികളെ ആദരിച്ചു. പഠനോപകരണങ്ങളുടെ വിതരണം സി.പി.എം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി ഷമീം അഹമ്മദ് നിർവഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. സിയാദ് അദ്ധ്യക്ഷനായി. മുക്കാലി ബ്രാഞ്ച് സെക്രട്ടറി സാജൻ വർഗീസ്, പി. കെ. ബാലൻ, മാർട്ടിൻ തോമസ്, വി .എം. ഷാജഹാൻ, ടി. ആർ. രവീന്ദ്രൻ,സുമ സജികുമാർ, പി. കെ. സജികുമാർ, ടി. കെ. രാജേന്ദ്രൻ, സദ്ദാം കനി ക്കുട്ടി എന്നിവർ സംസാരിച്ചു.