ബി.ജെ.പി ശില്പശാല

Monday 02 June 2025 12:26 AM IST

എലിക്കുളം: ബി.ജെ.പി എലിക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ വികസിതകേരളം ശില്പശാല കർഷകമോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ.എസ്.ജയസൂര്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീജ സരീഷ് അദ്ധ്യക്ഷത വഹിച്ചു. വി.എസ്.ഷാനു, എം.ആർ.സരീഷ്‌കുമാർ, പി.കെ.സുരേഷ്, ദീപു ഉരുളികുന്നം, രഘുനാഥ് പനമറ്റം, അരുൺ സി.മോഹൻ, ജയേഷ് പനമറ്റം, ബിനീഷ് കൊപ്രാക്കളം, നന്ദൻ എലിക്കുളം, അനീഷ് കറുകപ്പള്ളി, സജിമോൻ, സുനീഷ് പൊതുകം, സജിത്ത് ഇളങ്ങുളം, നിർമ്മല ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. മുതിർന്ന കാര്യകർത്താക്കളായ പി.എസ്.ബാലചന്ദ്രൻ, രവി വെള്ളാപ്പള്ളി എന്നിവരെ ആദരിച്ചു.