വിളംബര ധർണ സംഘടിപ്പിച്ചു

Monday 02 June 2025 12:33 AM IST

ചങ്ങനാശേരി: ആശാ വർക്കർമാരുടെ രാപ്പകൽ സമരജാഥ നാളെ ചങ്ങനാശേരിയിലെത്തും. ജാഥക്ക് മുന്നോടിയായി പെരുന്ന സ്റ്റാൻഡിൽ ധർണ നടത്തി. കേരള കോൺഗ്രസ് ഉന്നതാധികാരസമിതി അംഗം വി.ജെ ലാലി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.ഗോപാലകൃഷ്ണ പണിക്കർ മുഖ്യപ്രസംഗം നടത്തി. കൺവീനർ കെ. സദാനന്ദൻ, ജോഷി കുറുക്കൻകുഴി, സൈബി അക്കര, ഷെമി ബഷീർ, സെബാസ്റ്റ്യൻ സ്രാങ്കൻ, ജോഷി കൊല്ലാപുരം, അൻസാരി ബാപ്പു, റ്റി.ജെ ജോണിക്കുട്ടി, ഇ.ജെ റോയ്ച്ചൻ, ദാരിയ സജി, രാജു ജോസഫ് എന്നിവർ പങ്കെടുത്തു.