ജോബ് സ്റ്റേഷൻ ഉദ്ഘാടനം
Monday 02 June 2025 12:37 AM IST
ചങ്ങനാശ്ശേരി : കേരള നോളജ് എക്കണോമി മിഷൻ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ചങ്ങനാശ്ശേരി നഗരസഭയിൽ ജോബ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു. ചങ്ങനാശ്ശേരി നഗരസഭ പരിധിയിൽ അഭ്യസ്തവിദ്യരായ തൊഴിൽരഹിതർക്ക് ജോലി കണ്ടെത്തി നൽകുന്നതിന് സഹായിക്കുകയാണ് ലക്ഷ്യം. ഡിജിറ്റൽ വർക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യിപ്പിച്ച് ആവശ്യമായ നൈപുണ്യ പരിശീലനവും നൽകി തൊഴിൽ മേളയിൽ പങ്കെടുപ്പിച്ച് ജോലി ഉറപ്പാക്കുന്ന പ്രവർത്തനവും നടക്കും. നഗരസഭാ ചെയർപേഴ്‌സൺ കൃഷ്ണകുമാരി രാജശേഖരൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ മാത്യൂസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു.