സ്‌കൂൾ കെട്ടിടം ഉദ്ഘാടനം
Monday 02 June 2025 12:13 AM IST
കോട്ടയം : പള്ളം ബി.ഐ.എൽ.പി സ്‌കൂളിലെ നവീകരിച്ച കെട്ടിടം മദ്ധ്യകേരള മഹായിടവക ബിഷപ്പ് ഡോ.മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടനം ചെയ്തു. കാലത്തിനനുസരിച്ച മാറ്റം വിദ്യാഭ്യാസ മേഖലയ്ക്ക് അനിവാര്യമാണെന്നും സ്‌കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ലോക്കൽ മാനേജർ ചെറിയാൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. പ്രധാനദ്ധ്യാപിക അനില ജോയ്, ഡോ.വർഗീസ് കെ. ചെറിയാൻ, സജി കെ.സാം, ലാൽജി എം.ഫിലിപ്പ്, തോമസ് ടി.തോമസ്, ടി.വി മോനിഷ, സാറാമ്മ മാത്യു, എലിസബത്ത് ഐസക്ക് എന്നിവർ പങ്കെടുത്തു.