ധീരനാകാൻ രാജേഷ് മാധവൻ ജൂലായ് റിലീസ്

Monday 02 June 2025 4:43 AM IST

രാജേഷ് മാധവനെ നായകനാക്കി ദേവദത്ത് ഷാജി സംവിധാനം ചെയ്യുന്ന ധീരൻ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. അടുത്തമാസം ചിത്രം റിലീസിനെത്തും. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ. ജയൻ, അശോകൻ എന്നിവരെയും കാണാം. അശ്വതി മനോഹരനാണ് നായിക. ശബരീഷ് വർമ്മ, വിനീത്, അഭിരാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ, ഇന്ദുമതി മണികണ്ഠൻ, വിജയ സദൻ, ഗീതി സംഗീത, അമ്പിളി എന്നിവരാണ് മറ്റ് താരങ്ങൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ കുമാരൻ, ലിറിക്സ്: വിനായക് ശശികുമാർ, കോസ്റ്റ്യൂംസ്: സമീറ സനീഷ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്: മഹേഷ് മാത്യു, മാഫിയ ശശി, അഷ്റഫ് ഗുരുക്കൾ, ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമ്മാണം. പി.ആർ.ഒ: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.