ഹാഫ് ഇന്ന് മുതൽ ജയ് സാൽമീറിൽ

Monday 02 June 2025 4:43 AM IST

രഞ്ജിത് സജീവ്, ഐശ്വര്യ രാജ് എന്നിവരെ പ്രധാന കഥാപാത്രമാക്കി സംജാദ് സംവിധാനം ചെയ്യുന്ന ഹാഫ് ഇന്ന് രാജസ്ഥാനിലെ ജയ് സാൽമീറിൽ പുനരാരംഭിക്കും. പാക് ഷെല്ലാക്രമണ ഭീതിയെത്തുടർന്ന് നിറുത്തിവച്ച താത്കാലികമായി നിറുത്തിവച്ച ചിത്രീകരണമാണ് പുനരാരംഭിക്കുന്നത്. മികച്ച വിജയം നേടിയ ഗോളം സിനിമയുടെ സംവിധായകനാണ് സംജാദ്. ഗോളത്തിലെ നായകനായിരുന്നു രഞ്ജിത്ത് സജീവ്. മലയാളത്തിലെ ആദ്യത്തെ വാമ്പയർ ആക്ഷൻ സിനിമയാണ് ഹാഫ് . 120 ദിവസത്തെ ചിത്രീകരണമാണ് ജയ്സാൽമീറിൽ പ്ളാൻ ചെയ്യുന്നത്. യൂറോപ്പും കേരളവും ലൊക്കേഷനാണ്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ഫ്രാഗ്രന്റ് നേച്ചർ ഫിലിംസിന്റെ ബാനറിൽ ആൻ, സജീവ് എന്നിവർ ചേർന്നാണ് നിർമ്മാണം. കുഞ്ചാക്കോ ബോബൻ ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിയിലൂടെ ശ്രദ്ധേയായ ഐശ്വര്യരാജ് അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ്. പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി.