ദേസിംഗ് രാജാ 2 ജൂലായ് 11ന്
വിമലിനെ നായനാക്കി എസ്. എഴിൽ സംവിധാനം ചെയ്യുന്ന ദേസിംഗ് രാജാ 2 ജൂലായ് 11ന് തിയേറ്ററിൽ. വിമൽ നായനായി എസ്. എഴിൽ സംവിധാനം ചെയ്ത ജനപ്രിയ ചിത്രം ദേസിംഗ് രാജായുടെ രണ്ടാം ഭാഗമാണ്. ഉപനായകനായി പുതുമുഖം ജനാ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. തെലുങ്കിൽ ' രംഗസ്ഥല ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ പൂജിത പൊന്നാടയാണ് നായിക. തെലുങ്ക് താരം ഹർഷിത ആണ് മറ്റൊരു നായിക . മധുമിത, രവി മറിയ, റോബോ ശങ്കർ, സിങ്കം പുലി, കിംഗ്സലി, പുകഴ്, ചാംസ്, മൊട്ട രാജേന്ദ്രൻ, വയ്യാപുരി, ലൊള്ളു സ്വാമിനാഥൻ , മധുര മുത്ത്, വിജയ് ടി.വി വിനോദ് എന്നിവരാണ് മറ്റ് താരങ്ങൾ. ഇൻഫിനിറ്റി ക്രിയേഷന്റെ ബാനറിൽ പി. രവിചന്ദ്രൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം വിദ്യാസാഗറാണ്. അജിത്ത് നായകനായ പൂവെല്ലാം ഉൻ വാസം എന്ന ചിത്രത്തിനുശേഷം എഴിലും വിദ്യാസാഗറും വീണ്ടും ഒരുമിക്കുകയാണ്. വിജയ് നായകായി തുള്ളാത മനമും തുള്ളും, അജിത് നായകനായി പൂവെല്ലാം ഉൻ വാസം ജയം രവിയുടെ ദിപാവലി, ശിവ കാർത്തികേയന്റെ മനംകൊത്തി പറവൈ, വിഷ്ണു വിശാലിന്റെ വേലൈന്ന് വന്താ വെള്ളൈക്കാരൻ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ എഴിൽ സംവിധാനം ചെയ്തിട്ടുണ്ട്. പി. ആർ. ഒ സി. കെ. അജയ് കുമാർ.