വിദ്യാർത്ഥികളെ അനുമോദിച്ചു

Monday 02 June 2025 1:46 PM IST

മുടപുരം: കിഴുവിലം പഞ്ചായത്ത് 10-ാം വാർഡിലെ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജാ ബീഗം ഉദ്‌ഘാടനം ചെയ്തു. അങ്കണവാടി മിനിഹാളിൽ നടക്കുന്ന ചടങ്ങിൽ അങ്കണവാടി കുട്ടികൾക്ക് ബാഗും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജാ ബീഗത്തെ ആദരിച്ചു. അങ്കണവാടി ടീച്ചർ ഗീത അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എൻ.രഘു, ആർ.കെ.ബാബു,എസ്.ചന്ദ്രൻ, വാർഡ് വികസന ചെയർമാൻ സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.