സൗന്ദര്യ രഹസ്യം എ.ബി.സി ജ്യൂസ് എന്ന് മലൈക

Monday 02 June 2025 4:43 AM IST

ബോളിവുഡിൽ ഫാഷൻ ക്വീൻ എന്ന വിളിപ്പേരുള്ള താരമാണ് മലൈക അറോറ. വയസ് 51 പിന്നിടുമ്പോഴും 35 വയസുപോലും പറയില്ല മലൈകയെ കണ്ടാൽ. സൗന്ദര്യം സംരക്ഷിക്കുന്നതിൽ യോഗയും ആഹാര രീതികളുമാണെന്ന് മലൈക വ്യക്തമാക്കിയിട്ടുണ്ട്.

ചില ചർമപ്രശ്നങ്ങൾ കുറയ്ക്കാൻ എ.ബി.സി ജ്യൂസ് സഹായിച്ചതായി മലൈക. എ.ബി.സി ജ്യൂസിലെ വിറ്റാമിനുകൾ ആരോഗ്യമുള്ള ചർമ്മവും മുടിയും നിലനിറുത്താൻ സഹായിക്കുന്നു.

എ എന്നത് ആപ്പിൾ, ബി എന്നാൽ ബീറ്റ്റൂട്ട്, സി എന്നാൽ ക്യാരറ്റുമാണ്. ഈ ചേരുവകൾ ചേർത്താണ് എ.ബി.സി ജ്യൂസ് തയാറാക്കുന്നത്. എ.ബി.സി ജ്യൂസിൽ സിങ്ക്, പൊട്ടാസ്യം, കാത്സ്യം, ചെമ്പ്, ഇരുമ്പ്, മാംഗനീസ്, വിറ്റാമിൻ എ, ബി, സി, ഡി, ഇ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. വെറും വയറ്റിൽ ദിവസവും രാവിലെ എ.ബി.സി കുടിക്കുന്നതാണ് അനുയോജ്യം. തന്റെ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും രഹസ്യം വെളിപ്പെടുത്താൻ മലൈകയ്‌ക്ക് മടിയില്ല. എന്നാൽ ഇതോടൊപ്പം വിവാദങ്ങളും മലൈകയെ ചുറ്റിപ്പറ്റി നടക്കുന്നു. മുൻ ഭർത്താവ് അർബാസ് ഖാനെക്കുറിച്ചും അർജുൻ കപൂറുമായുള്ള ബ്രേക്കപ്പിനെക്കുറിച്ചും മലൈക പലപ്പോഴും പറഞ്ഞിട്ടുണ്ട്. സെക്സ് ജീവിതത്തെക്കുറിച്ച് മലൈക നടത്തിയ തുറന്നുപറച്ചിൽ ശ്രദ്ധ നേടി. ''സെക്സ് ഒരു മോശം കാര്യമായി ഞാൻ കരുതുന്നില്ല. എന്തു പ്രദർശിപ്പിക്കണം എന്നത് അവരുടെ സ്വാതന്ത്ര്യ‌മാണ്. പലരും തുറന്നുപറയാൻ മടിക്കുന്ന കാര്യങ്ങൾ ഞാൻ തുറന്നു പറയുന്നു'' - മലൈകയുടെ വാക്കുകൾ.