ഹരിതകർമ്മ സേനയ്ക്ക് വാഹനം
Monday 02 June 2025 1:49 AM IST
കിളിമാനൂർ: പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മ സേനയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി വാങ്ങിയ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സലിൽ നിർവഹിച്ചു.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.എൽ.അജീഷ്,ഗ്രാമ പഞ്ചായത്തംഗം എസ്.അനിൽകുമാർ, അസിസ്റ്റന്റ് സെക്രട്ടറി എസ്.എസ്. കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.