ബോധവത്കരണ പരിപാടി

Monday 02 June 2025 1:55 AM IST

വിഴിഞ്ഞം: അദാനി ഫൗണ്ടേഷൻ എ.ഡബ്ല്യു.എൽ അഗ്രി ബിസിനസിന്റെ നേതൃത്വത്തിൽ കോട്ടുകാൽ പഞ്ചായത്തിലെ അഡോളസെന്റ് കുട്ടികൾക്കും യുവതികൾക്കുമായി ആർത്തവ ശുചിത്വ ബോധവത്കരണ പരിപാടികളും റാലികളും നടത്തി. അഗ്രി ബിസിനസിന്റെ സുപോഷൺ പ്രവർത്തനത്തിന്റെ ഭാഗമായാണ് പരിപാടി നടന്നത്. അദാനി ഫൗണ്ടേഷൻ പ്രവർത്തകരും സുപോഷൻ സംഗിണിമാരും പരിപാടിക്ക് നേതൃത്വം നൽകി.