ലഹരി വിരുദ്ധ സന്ദേശ പരിപാടി

Monday 02 June 2025 1:49 AM IST

തിരുവനന്തപുരം: പോത്തൻകോട് ടൗൺ റസിഡന്റ്സ് അസോസിയേഷനും ജയൻസ് കോളേജും സംയുക്തമായി നടത്തിയ ലഹരി വിരുദ്ധ സന്ദേശ പരിപാടി തിരുവനന്തപുരം റൂറൽ എ.എസ്.പി നാസിറുദീൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എൻ. സുധീന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സുധൻ.എസ്. നായർ സ്വാഗതം പറഞ്ഞു. പോത്തൻകോട് എസ്.ഐ രാഹുൽ. എസ്, ബാബു,ജയൻ എന്നിവർ സംസാരിച്ചു. എസ്.ഐ വിനോദ് വിക്രമാദിത്യൻ ക്ലാസെടുത്തു.