ആർ.എസ്.പി കുടുംബ സംഗമവും പഠനോപകരണ വിതരണവും

Monday 02 June 2025 1:11 AM IST

തിരുവനന്തപുരം: ആർ.എസ്.പി കവടിയാർ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും പഠനോപകരണ വിതരണവും നടത്തി. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബാബു ദിവാകരൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ പി.ശ്യാംകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.സനൽകുമാർ,ഇറവൂർ പ്രസന്നകുമാർ,പി.എസ്. പ്രസാദ്,സതികുമാർ,ആർ.എസ്.മായ,തേക്കുംമുട് സുമേഷ് എന്നിവർ സംസാരിച്ചു. മുതിർന്ന പൗരന്മാരെ ആദരിച്ചു.